സൈന്യത്തിന് പിന്തുണയുമായി 1000 സന്യാസിമാര്‍ കല്ലുകളുമായി കശ്മീരിലേക്ക്
|ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാര്‍ കാശ്മീരിലേക്ക് പോകുന്നു
ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാര്‍ കാശ്മീരിലേക്ക് പോകുന്നു. കാണ്‍പൂരിലെ ജന്സേനയിലെ സന്യാസിമാരാണ് കശ്മീരിലേക്ക് പോകുന്നത്. സൈന്യത്തിനെതിരെ കല്ലേറ് നടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനാണ് യാത്ര.
യുദ്ധ് വിജയ യാഗം എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് യാത്ര. മേയ് ഏഴിന് സംഘം നാനാറാവു പാര്‍ക്കിലെത്തും. ഇവിടെ നിന്ന് 100 കാറുകളിലും മൂന്ന് ബസ്സുകളിലുമായി കശ്മീരിലേക്ക് പോകാനാണ് പദ്ധതി. യാത്രയ്ക്ക് അനുമതി തേടി പ്രധാനമന്ത്രിയെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചില്ലെങ്കില്‍ വേറെ വഴി തേടുമെന്ന് ജന്‍ സേന തലവന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് വ്യക്തമാക്കി.
സംഘത്തിലെ 500 പേര് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കപ്പെട്ട കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും ജന്‍സേന തലവന്‍ വ്യക്തമാക്കി. ജവന്മാര് കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ സൈന്യത്തോട് ആവശ്യപ്പെടുമെന്നും സന്യാസിമാര്‍ പറഞ്ഞു.