ഇന്ത്യയുമായി സമാധാന ചര്‍ച്ച തുടരും; പാകിസ്താന്‍ നിലപാട് മാറ്റി
|ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാന ചര്‍ച്ചയ്ക്ക് വാതിലുകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാന ചര്‍ച്ചയ്ക്ക് വാതിലുകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം. ന്ത്യയുമായുളള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായുളള പാക് ഹൈകമ്മീഷണറുടെ പ്രസ്താവന തളളിയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും പരസ്പരം കൂടിയാലോചനയ്ക്ക് ഒരു തടസ്സവുമില്ലെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സകരിയ്യ പറഞ്ഞു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പാകിസ്താന്‍ അന്വേഷിച്ചുവരികയാണ്. നേരത്തേ നിശ്ചയിച്ച പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുളള സെക്രട്ടറിതല ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഇതിനുളള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇസ്‍ലമാബാദിലായിരുന്നു പാക് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം.
കഴിഞ്ഞ ജനുവരിയില്‍ നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദ് ചെയ്തിരുന്നു. ആക്രമണത്തില്‍ പാകിസ്താന് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. ആരോപണം നിഷേധിച്ച പാകിസ്താന്‍ തങ്ങളുടെ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. 7 പേര്‍ കൊല്ലപ്പെട്ട പത്താന്‍കോട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്നായിരുന്നു പാകിസ്താന്റെ കണ്ടെത്തല്‍. അതിനിടെ ഇന്ത്യയുമായുളള എല്ലാ സമാധാന ചര്‍ച്ചകളും നിര്‍ത്തിവെച്ചതായി പാകിസ്താന്‍ ഹൈകമീഷണര്‍ അബ്ദുല്‍ ബാസി പ്രസ്താവനയുമിറക്കി.
പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന ധാരണയിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതെന്നും പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ഇതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള ഉഭയകക്ഷി-സമാധാന ചരച്ചകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.