ജയ്പൂര്‍ മുനിസിപാലിറ്റിയില്‍ ദേശീയഗാനവും വന്ദേമാതരവും നിര്‍ബന്ധം
|ദേശീയ ഗാനം ആലപിച്ചാണ് ഇന്ന് ജയ്പൂര്‍ മുനിസ്സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ജോലി തുടങ്ങിയത്. ജോലി അവസാനിപ്പിക്കുമ്പോള്‍ ദേശീയ ഗീതമായ വന്ദേമാതരവും..
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ മുനിസിപല്‍ കോര്‍പറേഷന്‍ ഓഫീസുകളില്‍ എല്ലാ ദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമാക്കി. ഉത്തരവ് ഇന്നു മുതല്‍ പ്രബല്യത്തിലായി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനത്തോടനുബന്ധിച്ച് ജയ്പൂര്‍മേയറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ദേശീയ ഗാനം ആലപിച്ചാണ് ഇന്ന് ജയ്പൂര്‍ മുനിസ്സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ജോലി തുടങ്ങിയത്. ജോലി അവസാനിപ്പിക്കുമ്പോള്‍ ദേശീയ ഗീതമായ വന്ദേമാതരവും ആലപിക്കും.
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതില്‍ രാജ്യത്ത് വലിയ വിമര്‍ശം ശക്തമാകുന്ന തിനിടെയാണ് സമാനമായ തരത്തില്‍ വിവാദമായേക്കാവുന്ന ഉത്തരവ് ജയ്പൂര്‍ മേയര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.രാവിലെ കൃത്യം 9.50ന് ദേശീയ ഗാനം ആലപിക്കുമെന്നും അതിന് ശേഷം ഓഫീസിലെത്തുന്നവര്‍ക്ക് ബയോമെട്രിക് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്താനാകില്ലെന്നും ഉത്തരവിലുണ്ട്.