India
വരൂ മാറ്റമുണ്ടാക്കൂ; ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പിവരൂ മാറ്റമുണ്ടാക്കൂ; ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി
India

വരൂ മാറ്റമുണ്ടാക്കൂ; ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി

Khasida
|
29 April 2018 3:08 PM GMT

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്‍ലി , നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും ഇന്ന് സംസ്ഥാനത്ത്എത്തും. വാഗ്ദനങ്ങള്‍ നല്‌കാതെയുള്ള പതിവ് പ്രചാരണവുമായി സി പി എം തുടരുമ്പോള്‍ മോഹന വാഗ്ദനങ്ങളോടെയാണ് ബി ജെപി കാംപെയിന്‍.

ചലോ പള്‍ട്ടി, അഥവാ , വരൂ മാറ്റമുണ്ടാക്കൂ ഇതാണ് ത്രിപുരയില്‍ ബി ജെ പി മുദ്രാവാക്യം. ആദിവാസി വോട്ടര്‍‌മാര്‍ക്ക് സ്വാധീനമുള്ള മേഖലയിലയില്‍ ഇന്നലെ മുതല്‍ അമിത്ഷായുടെ റാലി തുടങ്ങി. ത്രിപുര വിഭജനം ആവശ്യപ്പെടുന്ന ഐ പി എഫ് ടി യുമായുള്ള സഖ്യം സി പിഎം പ്രചാരണ ആയുധമാക്കുന്നുണ്ട്.എന്നാല്‍‌ വിഭജനം അജണ്ടയിലില്ലെന്നായിരുന്നു മോഹന്‍പൂരിലെ റാലിയില്‍ അമിത്ഷായുടെ മറുപടി.

കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി , പെണ്‍കുട്ടികള്‍ക്ക് ബിരുദം വരെ സൌജന്യ വിദ്യാഭ്യാസം തുടങ്ങി ആകര്‍ഷക വാഗ്ദാനങ്ങളോടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ദര്‍ശന രേഖയിറക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലേതിന് സമാനമായ ഹിന്ദുത്വ പ്രാചാരണം വിലപ്പോവില്ലെന്നിരിക്കെ ത്രിപുരയില്‍ വികസന വിഷയങ്ങളാണ് ബി ജെ പി ആയുധം.

Similar Posts