India
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നുദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു
India

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു

Sithara
|
30 April 2018 5:23 PM GMT

1992ല്‍ രൂപം കൊണ്ട ഏഴംഗ കമ്മീഷനില്‍ നിലവില്‍ ശേഷിക്കുന്നത് രണ്ട് പേര്‍ മാത്രം

രാജ്യത്തെ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു. 1992ല്‍ രൂപം കൊണ്ട ഏഴംഗ കമ്മീഷനില്‍ നിലവില്‍ ശേഷിക്കുന്നത് രണ്ട് പേര്‍ മാത്രം. പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിലച്ചു.

രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിനും ക്ഷേമത്തിനുമായി രൂപം നല്‍കിയ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്‌. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളില്‍പ്പെട്ടവരുടെ കേസുകളാണ് കമ്മീഷന്‍ പരിഗണിക്കുക. ഓരോ വര്‍ഷവും എണ്ണായിരത്തോളം പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. എന്നാല്‍ നിലവില്‍ കമ്മീഷനിലുള്ളത് രണ്ട് പേര്‍ മാത്രം. ചെയര്‍മാന്‍ നസീം അഹമ്മദും അംഗം ദാദി മിസ്രിയും. ഇവരുടെ കാലാവധി മാര്‍ച്ചോടെ പൂര്‍ത്തിയാകും. ഒന്നര വര്‍ഷത്തിനിടെ 5 പേര്‍ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു.

പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാറില്ലാത്ത ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയാണ് ഇപ്പോള്‍ പേരിനെങ്കിലും കമ്മീഷനെ ചലിപ്പിക്കുന്നത്. കെട്ടിക്കിടക്കുന്ന പരാതികളുടെ ബാഹുല്യവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവും കമ്മീഷനെ നിര്‍ജീവമാക്കും.

Related Tags :
Similar Posts