India
ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റല്ല: ഉത്തരാഖണ്ഡ് ഹൈക്കോടതിഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റല്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി
India

ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റല്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി

admin
|
30 April 2018 7:58 AM GMT

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രിസമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ കോടതിയുടെ രൂക്ഷമായ വിമര്‍ശം.

ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റല്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ കോടതിയുടെ രൂക്ഷമായ വിമര്‍ശം.

സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടുന്നത് നിസാര കാര്യമല്ല. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ അടിയന്തരമായി ഗവര്‍ണര്‍ ഇടപെടേണ്ടതുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണാഘടനപരമായ സംവിധാനം സംസ്ഥാനത്ത് തകര്‍ന്നതിനാലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

Similar Posts