India
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തില്‍ നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പഠിക്കാനുണ്ടെന്ന് യെച്ചൂരിനേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തില്‍ നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പഠിക്കാനുണ്ടെന്ന് യെച്ചൂരി
India

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തില്‍ നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പഠിക്കാനുണ്ടെന്ന് യെച്ചൂരി

Muhsina
|
30 April 2018 7:05 AM GMT

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയന സാധ്യതക്കുള്ള ചർച്ചകൾ തുറന്നിട്ട് സിപിഐ, സിപിഎം നേതൃത്വങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിനുള്ള സമയം അതിക്രമിച്ചതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസോടെ ഇരു പാർട്ടികളും തമ്മിലുള്ള അകൽച്ച കുറഞ്ഞെന്നായിരിന്നു സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ പ്രതികരണം.

സിപിഐ പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തെ കുറിച്ച് സിപിഎം സിപിഐ ജനറൽ സെക്രട്ടറിമാർ വാചാലരായത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തോട് ഇതുവരെ മുഖം തിരിച്ചിരുന്ന സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി തന്നെയാണ് ചർച്ചക്കുള്ള വാതിൽ അദ്യം തുറന്നത്. നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലയിച്ച ശേഷം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത് ഓർമപ്പെടുത്തിയാണ് ഇന്ത്യയിലെ ഇടത് പാർട്ടികളുടെ ലയനം വേണമെന്ന് യെച്ചൂരി പറഞ്ഞത്.

നേരത്തെ പ്രസംഗം പൂർത്തിയാക്കിയ സുധാകർ റെഡ്ഡി യെച്ചൂരിയുടെ വാക്കുകൾ കേട്ടപ്പോൾ ഇതേ കുറിച്ച് വീണ്ടും പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിന് സമയമായെന്ന് സുധാകർ റെഡ്ഡി പറഞ്ഞു. ഇരു പാർട്ടികളുടേയും ജനറൽ സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ ലയന സാധ്യത സംബന്ധിച്ച് ചൂടേറിയ ചർച്ചകൾക്ക് സാധ്യതയുണ്ട്.

Related Tags :
Similar Posts