India
India
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് കുപ്രചരണം; 2 പേര് അറസ്റ്റില്‍
|1 May 2018 3:46 PM GMT
ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പ്രചരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് കുപ്രചരണം നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്ത. തൂത്തുക്കുടി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായി തിരുമണിസെല്വം(28), പമ്മല്‍ സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരനുമായ എസ്.ബാലുസുന്ദരം അക ബാലു(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പ്രചരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എഐഡിഎംകെ ഐടി വിംഗ് സെക്രട്ടറി ജി.രാമചന്ദ്രന്റെ പരാതി പ്രകാരം നേരത്തെ സതീഷ് ശര്‍മ്മ, പി മാടസാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ 55 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.