ഗയയില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടുതുടങ്ങി
|ഹിന്ദു- ബുദ്ധ തീര്‍ഥാടനകേന്ദ്രമായ ഇവിടെ ആചാരാനുഷ്ഠാനങ്ങള്ക്കുളള വെളളം പോലും പൊളളുന്ന വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. ഗയയിലെ പ്രധാന ജലസ്രോതസ്സായ സുഖിഫാല്ഗു നദി മെലിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെയാണ് തീര്‍ഥാടകര്‍ ദുരിതത്തിലായത്.
വേനല്‍ കടുത്തതോടെ ബിഹാറിലെ തീര്‍ഥാടന നഗരമായ ഗയയില്‍ ജലാശയങ്ങള്‍ ക്രമാതീതമായി വറ്റി വരണ്ടുതുടങ്ങി. ഹിന്ദു- ബുദ്ധ തീര്‍ഥാടനകേന്ദ്രമായ ഇവിടെ ആചാരാനുഷ്ഠാനങ്ങള്ക്കുളള വെളളം പോലും പൊളളുന്ന വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. ഗയയിലെ പ്രധാന ജലസ്രോതസ്സായ സുഖിഫാല്ഗു നദി മെലിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെയാണ് തീര്‍ഥാടകര്‍ ദുരിതത്തിലായത്.
ഹൈന്ദവാചരപ്രകാരം പിതൃതര്‍പ്പണത്തിനെത്തുന്ന തീര്‍ഥാടകര്‍ വലിയ വിലകൊടുത്താണ് ആചാനുഷ്ഠാനങ്ങള്ക്കുളള വെളളം കണ്ടെത്തുന്നത്. മണ്ണില്‍ കുഴിയുണ്ടാക്കി വെളളം ശേഖരിച്ചാണ് വില്‍പ്പന. പ്രദേശവാസികള്‍ തന്നെയാണ് കച്ചവടക്കാര്‍. കടുത്ത വേനലും മഴയുടെ ദൌര്ലഭ്യതയുമാണ് ഫാല്‍ഗു നദിയില്‍ വെളളം ക്രമാതീതമായി കുറയാന്‍ ഇടയാക്കിയത്.
ആചാരാനുഷ്ടാനങ്ങള്ക്കായി വിലകൊടുത്തു വെളളം വാങ്ങേണ്ടിവന്നത് തീര്‍ഥാടകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീര്ഥാടര്ക്കാവശ്യമായ വെളളം എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം.