India
എസ്ബിഐ - എസ്ബിടി ലയനം ഇന്ന്എസ്ബിഐ - എസ്ബിടി ലയനം ഇന്ന്
India

എസ്ബിഐ - എസ്ബിടി ലയനം ഇന്ന്

Muhsina
|
1 May 2018 12:10 PM GMT

എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളില്‍ അക്കൌണ്ടുകള്ള ഉപഭോക്താക്കള്‍ക്ക് കാര്യമായ ആശങ്കകള്‍ വേണ്ട. നിവിലുള്ള പാസ്ബുക്ക് അടുത്ത മൂന്ന് മാസം വരെ ഉപയോഗിക്കാം.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല വാണിജ്യ ബാങ്കായ എസ്ബിഐ യും അസോസിയേറ്റ് ബാങ്കുകളും തമ്മിലുള്ള ലയനം ഇന്ന്. എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെയെല്ലാം ശാഖകള്‍ ഇന്നു മുതല്‍ എസ്ബിഐ എന്ന പേരിലാണ് അറിയപ്പെടുക.

എസ്ബിടിക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയണ് എസ്ബിഐ യില്‍ ലയിക്കുക. തൊഴിലാളികളുടെ എണ്ണത്തില്‍ പത്ത് ശതമാനവും ഓഫീസുകളുടെ എണ്ണത്തില്‍ 40 ശതമാനവും വെട്ടിക്കുറക്കലുണ്ടാകുമെന്നതാണ് ലയനത്തിന്‍റെ പ്രധാന പ്രത്യാഘാതം.
എന്നാല്‍‌ എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളില്‍ അക്കൌണ്ടുകള്ള ഉപഭോക്താക്കള്‍ക്ക് കാര്യമായ ആശങ്കകള്‍ വേണ്ട. നിവിലുള്ള പാസ്ബുക്ക് അടുത്ത മൂന്ന് മാസം വരെ ഉപയോഗിക്കാം. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും അവയുടെ സേവനത്തിനും ഒരു മാറ്റവുമുണ്ടാവില്ല.

പുതിയ ചെക്ക് ബുക്കുകള്‍ ജൂണ്‍ അവസാനിക്കുന്നതിന് മുന്പ് ബാങ്കുകളിലെത്തി മാറ്റിയെടുത്താല്‍ മതി. മൊബൈല്‍ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സേവന രീതികള്‍ക്കും മാറ്റമുണ്ടാകില്ല. നിലവില്‍ 30 ലക്ഷം കോടി ആസ്തിയുള്ള എസ്ബിഐക്ക് ലയനത്തോടെ ആസ്തി 40 ലക്ഷം കോടിയാക്കി ഉയര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

Related Tags :
Similar Posts