India
മോദിയുടെ റാലിക്കിടെ കര്‍ഷകരുടെ പ്രതിഷേധംമോദിയുടെ റാലിക്കിടെ കര്‍ഷകരുടെ പ്രതിഷേധം
India

മോദിയുടെ റാലിക്കിടെ കര്‍ഷകരുടെ പ്രതിഷേധം

Sithara
|
1 May 2018 3:46 AM GMT

കർണാടകയിൽ കോൺഗ്രസിന്‍റെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കർണാടകയിൽ കോൺഗ്രസിന്‍റെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ബിജെപി മഹാ പരിവർത്തൻ റാലിയുടെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം പരിപാടി നടക്കുന്ന പാലസ് ഗ്രൗണ്ടിന് മുൻപിൽ കർഷകർ പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കർണാടകയിൽ നിന്നും കോൺഗ്രസിനെ പുറത്താക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് മോദി പറഞ്ഞു. കർണാടകയ്ക്ക് വേണ്ടി നിരവധി പദ്ധതികളും ഗ്രാന്റുകളും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. അവസാന ബജറ്റിലും കർണാടകയ്ക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഏഴ് ലക്ഷത്തോളം വരുന്ന ഗ്രാമീണർ ഇപ്പോഴും ഇരുട്ടിലാണെന്ന് മോദി കുറ്റപ്പെടുത്തി.

അതേസമയം പരിപാടി നടക്കുന്ന പാലസ് ഗ്രൗണ്ടിന് മുൻപിൽ കർഷകർ പ്രതിഷേധവുമായി എത്തി. മഹാദായി നദീ ജല തര്‍ക്കത്തില്‍ മോദി മൈനം വെടിയണമെന്ന് ആവശ്യപ്പെട്ട് വറ്റൽ നാഗരാജ്, സാര ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Similar Posts