India
ഗാന്ധിജിയെ വധിക്കുമെന്ന് ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി 1947ലെ സിഐഡി റിപ്പോര്‍ട്ട്ഗാന്ധിജിയെ വധിക്കുമെന്ന് ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി 1947ലെ സിഐഡി റിപ്പോര്‍ട്ട്
India

ഗാന്ധിജിയെ വധിക്കുമെന്ന് ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി 1947ലെ സിഐഡി റിപ്പോര്‍ട്ട്

admin
|
2 May 2018 8:00 PM GMT

മുസ്ങ്ങ‍ലിംഗള്‍ക്കെതിരെ കലാപമുണ്ടായാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഡല്‍ഹിയിലെ പൊലീസുകാര്‍ക്ക് ആര്‍എസ്എസ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായും...

ഗാന്ധിജിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഡല്‍ഹി പൊലീസിന്റെ 1947ലെ സിഐഡി റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ക്കെതിരെ കലാപമുണ്ടായാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഡല്‍ഹിയിലെ പൊലീസുകാര്‍ക്ക് ആര്‍എസ്എസ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ക്യാച്ച് ന്യൂസാണ് രഹസ്യ രേഖകള്‍ പുറത്തുവിട്ടത്.

ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നവിവാദം വീണ്ടും ഉയരുന്നതിനിടെയാണ് 1947ല്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച സിഐഡി റിപ്പോ

ര്‍ട്ട് പുറത്ത് വന്നത്. ഗാന്ധിജിയെ കൊല്ലുമെന്ന് ആര്‍എസ്എസ് ഭീഷണി മുഴക്കിയിരുന്നോ, അവര്‍ക്ക് അതിന് കഴിയുമായിരുന്നോ എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഗാന്ധിജിയെ ഇല്ലാതാക്കാനുള്ള വഴികള്‍ ആര്‍എസ്എസിനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. ഗാന്ധിയെ ഇല്ലാതാക്കാനുള്ള വഴികള്‍ ആര്‍എസ്എസിനുണ്ടെന്ന് 1947 ഡിസംബര്‍ എട്ടിന് ഗോള്‍വാല്‍ക്കര്‍ പറഞ്ഞതായി സിഐഡി രേഖയിലുണ്ട്. വധ ഗൂഢാലോചനയ്ക്കായി 50ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിസംബര്‍ ഒന്നിന് മഥുരയില്‍ ഒത്തുകൂടിയെന്നും രേഖയില്‍ പറയുന്നു. ഡല്‍ഹി പൊലീസിന്റെ പബ്ലിക്ക് ഡൊമൈന്‍ ആര്‍ക്കൈവില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് സോഴ്‌സ് എന്ന രഹസ്യ റിപ്പോട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാകിസ്താനെ തീര്‍ത്തിട്ടല്ലാതെ നമുക്ക് വിശ്രമമില്ലെന്നും ആരെങ്കിലും തടസ്സം നിന്നാല്‍ അവരെയും തീര്‍ത്തിരിക്കുമെന്നും ഗോള്‍വാല്‍ക്കര്‍ പ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാത്മാ ഗാന്ധിയ്ക്ക് മുസ്ലിങ്ങളെ സംരക്ഷിക്കണമെന്നും ഇന്ത്യയില്‍ നിലനിര്‍ത്തണമെന്നും ആഗ്രഹമുണ്ടെന്നും ഇന്ത്യയില്‍ ഒരു മുസ്ലിം പോലും അവശേഷിക്കരുതെന്നുംഗോള്‍വാള്‍ക്കര്‍ പറഞ്ഞിരുന്നു. മുസ്ലിങ്ങളെ സംരക്ഷിക്കുന്നവരെ നിഷ്കാസനം ചെയ്യാന്‍ ആര്‍എസ്എസിനറിയാമെന്നും ആവശ്യമെങ്കില്‍ അത് ചെയ്യുമെന്നും ഗോള്‍വാള്‍ക്കര്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 1947 നവംബര്‍ 13ന് ഡല്‍ഹി സിഐഡി എസ്പിയുടെ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ മുസ്ലിംകള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പെട്ടതായി പറയുന്നു. തങ്ങളുടെ പക്കല്‍ എല്ലാവിധ ആയുധങ്ങളുമുണ്ടെന്നും കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ ഹിന്ദുക്കളായ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കരുതെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടി ഭയന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Similar Posts