India
ജിഎസ്‍‍ടി കൌണ്‍സില്‍ യോഗം വീണ്ടും മാറ്റിജിഎസ്‍‍ടി കൌണ്‍സില്‍ യോഗം വീണ്ടും മാറ്റി
India

ജിഎസ്‍‍ടി കൌണ്‍സില്‍ യോഗം വീണ്ടും മാറ്റി

Khasida
|
2 May 2018 10:09 PM GMT

നോട്ടസാധുവാക്കല്‍ തീരുമാനത്തിന് ശേഷം യോഗം മാറ്റുന്നത് രണ്ടാം തവണ

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ജിഎസ്‍ടി കൌണ്‍സില്‍ യോഗം മാറ്റി വെച്ചു. പകരം ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലായി യോഗം നടക്കും. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് യോഗം മാറ്റിവെക്കുന്നത്.

ഈ മാസം ഒമ്പത്, പത്ത് തിയ്യതികളിലായിരുന്നു യോഗം ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് 24, 25 തിയ്യതികളിലേക്ക് നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും ഡിസംബറിലേക്ക് മാറ്റിയിരിക്കുന്നത്.

യോഗം നീട്ടിവെച്ചതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ കൂടുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് യോഗം മാറ്റിയത് എന്ന കാര്യം ശ്രദ്ധേയമാണ്.

Related Tags :
Similar Posts