India
റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകരെ നായകളോട് ഉപമിച്ച്  ശശി തരൂര്‍റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകരെ നായകളോട് ഉപമിച്ച് ശശി തരൂര്‍
India

റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകരെ നായകളോട് ഉപമിച്ച് ശശി തരൂര്‍

Jaisy
|
2 May 2018 4:48 AM GMT

ദിവസങ്ങള്‍ക്ക് മുന്‍പ് ശശി തരൂര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു

തന്നെ കൂട്ടമായി ആക്രമിച്ച റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകരെ ട്രോളി ശശി തരൂര്‍ എംപി. ഫേസ്ബുക്കിലൂടെയാണ് തരൂര്‍ മാധ്യമപ്രവര്‍ത്തകരെ കണക്കറ്റ് പരിഹസിച്ചത്. കാറിന് ചുറ്റും നിന്ന് കുരയ്ക്കുന്ന നായ്ക്കളുടെ വീഡിയോയാണ് തരൂര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട തരൂര്‍ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ചാനലിനും, ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പുറമെ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിലുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്നും കോടതി പറഞ്ഞിരുന്നു. തന്നെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമാണ് ചാനല്‍ ഇടപെടുന്നതെന്നായിരുന്നു ശശി തരൂരിന്റെ വാദം.

ദിവസങ്ങള്‍ക്ക് മുന്‍പ് ശശി തരൂര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇതിനെതിരെ ശക്തമായാണ് അര്‍ണാബ് ഗോസ്വാമി പ്രതികരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും രക്ഷനേടാനാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിനെ വിലക്കിയതെന്നായിരുന്നു അര്‍ണബിന്റെ ആരോപണം.

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച റിപ്പബ്ലിക്ക് ചാനലിനെതിരെ തരൂര്‍ 2 കോടി രൂപയുടെ മാനനഷ്ടകേസും ഫയല്‍ ചെയ്തിരുന്നു. ഈ കേസിലും ഹൈക്കോടതി അര്‍ണബിനെതിരെ നോട്ടീസ് അയച്ചിരുന്നു. തരൂരിനെതിരെ റിപ്പബ്ലിക്ക് ടിവിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് മാധ്യമഗുണ്ടായിസമാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു
l

Related Tags :
Similar Posts