നേതാജിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിടുമെന്ന് രാജ്നാഥ് സിംഗ്
|നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജന്മദിനമായ 23നായിരിക്കും നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ ഫയലുകളും പുറത്ത് വിടുക. അതേസമയം നേതാജിയുടെ അവസാനനാളുകളും സംസ്കാരവും സംബന്ധിച്ചുള്ള വിവരങ്ങള്‍ യുകെ വൈബ്സൈറ്റായ ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ പുറത്ത് വിട്ടു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് ജന്മദിനമായ 23ന് സര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ രേഖകളും പുറത്ത് വിടുന്നതോടെ ഉത്തരമായേക്കും. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പുറത്ത്വിട്ട സാഹചര്യത്തില്‍ തന്നെ ഫയലുകള്‍ രഹസ്യമാക്കി വെക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫയലുകള്‍ 2016ല്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേതാജിയുടെ ബന്ധുക്കള്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്ത് വിടും. അദ്ദേഹത്തിന്റെ ജന്മദിനമായ 23നായിരിക്കും പുറത്ത് വിടുക.
അതേസമയം നേതാജിയുടെ അവസാനനാളുകളും സംസ്കാരവും സംബന്ധിച്ചുള്ള വിവരങ്ങള്‍ യുകെ വൈബ്സൈറ്റായ ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ പ്രസിദ്ധീകരിച്ചു. തായ്‍വാന്‍ അധികൃതര്‍ നല്‍കിയ രേഖകളാണ് പുറത്ത് വിട്ടിട്ടുള്ളത്.
1945 ല്‍ തായ് വാനിലുണ്ടായ വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടെന്ന വാദത്തെ ശരിവെക്കുന്നതാണ് ബ്രിട്ടീഷ് വെബ്സൈറ്റിന്റെയും വെളിപ്പെടുത്തല്‍. 1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക ഭാഷ്യം തന്നെയാണ് യുകെ വെബ്സൈറ്റും ആവര്‍ത്തിക്കുന്നത്. എന്നാല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.