ബിജെപി പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്ന പൊലീസുകാരെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ്
|വിവാദ പ്രസ്താവനകള്‍കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമാണ് സാക്ഷി മഹാരാജ്.
വിവാദ പ്രസ്താവനകള്‍കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമാണ് സാക്ഷി മഹാരാജ്. ഇത്തവണ പൊലീസുകാര്‍ക്ക് നേരെയാണ് സാക്ഷി മഹാരാജ് വെടിപൊട്ടിച്ചിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെയും അണികളെയും ബുദ്ധിമുട്ടിക്കുന്നത് തുടര്‍ന്നാല്‍ പൊലീസുകാരെ വെടിവെക്കുമെന്നാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. മെയിന്‍പുരിയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നത് യുപി പൊലീസ് തുടര്‍ന്നാല്‍ അവരെ വെടിവെച്ചു വീഴ്ത്തുമെന്നാണ് സാക്ഷി മഹാരാജ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊലീസുകാരാല്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയ പ്രദേശിക നേതാവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി.