India
നാളെ ഉച്ചക്ക് രണ്ടിനകം തമിഴ്നാടിന് കാവേരി ജലം നല്‍കണമെന്ന്  കര്‍ണാടകയോട് സുപ്രീംകോടതിനാളെ ഉച്ചക്ക് രണ്ടിനകം തമിഴ്നാടിന് കാവേരി ജലം നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി
India

നാളെ ഉച്ചക്ക് രണ്ടിനകം തമിഴ്നാടിന് കാവേരി ജലം നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി

Khasida
|
3 May 2018 5:22 PM GMT

കാവേരി റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകക്ക് സുപ്രിം കോടതിയുടെ അന്ത്യശാസനം. നാളെ ഉച്ചക്ക് രണ്ട് മണിക്കകം ആറായിരം ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ട് നല്‍കണമെന്ന് കര്‍ണ്ണാടകയോട് സുപ്രിം കോടതി ഉത്തരവിട്ടു. വെള്ളം വിട്ട് നല്‍കാനുള്ള ഉത്തരവ് കര്‍ണ്ണാടക ഇതുവരെ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. അതിനിടെ കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.

ഓക്ടോബര്‍ 1 മുതല്‍ ആറ് വരെ പ്രതിദിനം ആറായിരം ക്യൂസെക്സ് വെള്ളം വിട്ട് നല്‍കാന്‍ സെപ്തംബര്‍ മുപ്പതിന് കര്‍ണ്ണാടകയോട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകരാം വെള്ളം വിട്ട് നല്‍കാന്‍ കര്‍ണ്ണാടക ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യം തമിഴ്നാട് ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി അന്ത്യശാസനം നല്‍കിയത്. നാളെ ഉച്ചക്ക് രണ്ട് മണിക്കകം വെള്ളം വിട്ട് നല്‍കണം. ഇക്കാര്യം നാളെ കോടതിയെ അറിയിക്കുകയും വേണമെന്ന് കോടതി പറഞ്ഞു. കോടതി വിധികളോട് വിശ്വസവഞ്ചന കാണിക്കരുതെന്ന് സുപ്രിം കോടതി കര്‍ണ്ണാടകയെ ഓര്‍മ്മിപ്പിച്ചു. അതേസമയം, കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളം ഇപ്പോഴുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. കുടിവെള്ളത്തിന് മാത്രമേ ജലം വിട്ടുനല്കൂയെന്ന പ്രമേയം റദ്ദാക്കാനും തീരുമാനം എടുത്തു.

അതിനിടെ കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരക്കണമെന്ന നിര്‍ദേശത്തിനെതിരെ കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചു. ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്നും, ബോര്‍ഡ് രൂപീകരിക്കുന്ന വിഷയം കേന്ദ്രത്തിന്‍റെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കോടതിയില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ഭരണഘടനപരമായി ഇല്ല. മാനേജ്മെന്‍റ് ബോര്‍ഡിലേക്കുള്ള അംഗത്തെ കര്‍ണ്ണാടക ഇതുവരെ നിര്‍ദേശിച്ചിട്ടില്ലെന്നും എജി അറിയിച്ചു. കേന്ദ്രത്തിന്‍റെ ഹരജിയില്‍ സുപ്രിം കോടതി നാളെ വാദം കേള്‍ക്കും.

Similar Posts