മോദീ, മിലോസെവികിന്റെ അതേ ഗതിയാണ് നിങ്ങള്‍ക്കും വരാന്‍ പോകുന്നത്
|രോഹിത് വെമുല വിഷയത്തില്‍ ശക്തമായ നിലപാടെടുത്തിരുന്ന പ്രൊഫ: കെ വൈ രത്നത്തെ പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്തു.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായി അപ്പറാവു വീണ്ടും തിരികെയെത്തിയതോടെ കനത്ത പ്രക്ഷോഭമാണ് നടക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് ക്ലാസുകള്‍ നിര്‍ത്തിവെച്ചു. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവ വിച്ഛേദിച്ചു. സര്‍വ്വകലാശാല മെസ്സും കുടിവെള്ളവും നിര്‍ത്തിവെച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 36 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല. പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രാജ്യമെമ്പാടും കടുത്ത പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്.
രോഹിത് വെമുല വിഷയത്തില്‍ ശക്തമായ നിലപാടെടുത്തിരുന്ന പ്രൊഫ: കെ വൈ രത്നത്തെ പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്തു. വിദ്യാര്‍ഥികളെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിച്ചവശരാക്കി പൊലീസ് വാനില്‍ കയറ്റുകയും ചെയ്തപ്പോള്‍ അനുനയത്തിന് ശ്രമിച്ചതിനാണ് പ്രൊഫസറെ പൊലീസ് മര്‍ദ്ദിച്ചത്. ഗണിതശാസ്ത്ര പ്രൊഫസറും ഡമോക്രറ്റിക് ടീച്ചേഴ്സ് നെറ്റ്വര്‍ക്കിന്റെ നേതാവുമായ തഥാഗത് സെന്ഗുപ്തയേയും പൊലീസ് അറസ്റ്റ് ചെയ്തു. വാനില്‍ വെച്ച് സെന്‍ഗുപ്തയെ പലതവണ മര്‍ദ്ദിച്ചതായാണ് വിവരം. പ്രൊഫസര്‍ ബി ശോഭയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
വിദ്യാര്‍ഥി നേതാവ് ക്രിഷന്‍ ഔ ജാക്, സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റ് വെങ്കടേഷ് ചൌഹാന്, യൂണിയന്റെ മുന്‍ പ്രസിഡന്റ് ദോന്ദ പ്രശാന്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഴിച്ച് വിട്ട ക്രൂരമായ ആക്രമണം മനപൂര്‍വ്വം തന്നെയാണ്. ആന്ധ്രാപ്രദേശ്-തെലുങ്കാന പൊലീസിന്റെ നിലവാരം വ്യക്തമാക്കുന്നതാണ് ഈ ആക്രമണങ്ങളൊക്കെയും. അറസ്റ്റ് ചെയ്ത 27വിദ്യാര്‍ഥികളും അധ്യാപകരും ചന്ദനഗര്‍ പൊലീസ് സ്റ്റേഷനിലും 7പേര് മിയാപൂരിലുമാണുള്ളത്. ഇത് ഏകദേശ കണക്കാണ്. മിയാപൂര്‍ പൊലീസ് സ്റ്റേഷനിലുള്ളവരുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഇരുപതോളം പേരിവിടെയുണ്ട്. ചിലരെ അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ലാത്തിചാര്‍ജില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ഥികള്‍ വീണ്ടും സമരമുഖത്തെത്തിയിട്ടുണ്ട്. സര്‍വ്വകലാശാല കാമ്പസില്‍ ആക്രമണം നടത്തിയ പൊലീസുകാര്‍ യൂണിഫോമിലായിരുന്നില്ല. ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചു വാങ്ങി. സര്വ്വകലശാലയിലേക്കുള്ള ഇന്റര്‍നെറ്റ് സൌകര്യം വിച്ഛേദിക്കപ്പെട്ടു. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും ഫോണിലും ബന്ധപ്പെടാനും കഴിയുന്നില്ല. വൈസ് ചാന്‍സിലറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധം നടത്തിയവരെ മാത്രമല്ല പൊലീസ് അറസ്റ്റ് ചെയ്തതും ക്രൂരമായി തല്ലിച്ചതച്ചതും. ഡിപ്പാര്‍ട്ട്മെന്റുകളില്‍ കയറിയിറങ്ങി വിദ്യാര്‍ഥികളെ വലിച്ചിറക്കി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തെലങ്കാന സംസ്ഥാനത്തിന് വേണ്ടി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് അഴിച്ചുവിട്ടത് അതിക്രൂരമായ ആക്രമണ തന്ത്രങ്ങളാണ്. അതേ തന്ത്രങ്ങളാണ് ഇവിടെയും പരീക്ഷിക്കുന്നതെങ്കില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് വരാന്‍ പോകുന്നത്.
കൊള്ളക്കാരന് മോദീ, നിങ്ങള്‍ പ്രതീക്ഷിക്കും മുമ്പ് തന്നെ നിങ്ങളുടെ അധികാരം നഷ്ടപ്പെടും. ഭാവി രാഷ്ട്രീയത്തില്‍ യാതൊരു സ്വസ്ഥതയും നിങ്ങള്‍ക്ക് കിട്ടാന്‍ പോണില്ല. നിങ്ങളുടെ മുന്‍ഗാമി മിലോസെവികിന്റെ അതേ ഗതിയാണ് നിങ്ങള്‍ക്കും വരാന്‍ പോകുന്നത്. മരണം..
കടപ്പാട്: അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകനായ
ചിട്ടിബാബു പടവാലയുടെ ഫേസ്ബുക്ക് പോസ്റ്റ
Update: Actually, Prof. K. Y. Ratnam was manhandled when he tried discuss with the police when they were herding...
Posted by Chittibabu Padavala on Tuesday, March 22, 2016