തമിഴകത്തിന്റെ ഇദയക്കനി ഇനി ഓര്മ; അനുശോചന പ്രവാഹം
|തമിഴ്ജനതയുടെ ഊര്‍ജമായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു.
ജയലളിതയുടെ വിയോഗത്തില്‍ വിവിധ തുറകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴകത്തിന് തീരാ നഷ്ടമാണ് ജയലളിതയുടെ വിയോഗമെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
ജീവിതത്തിലുടനീളം പ്രതിസന്ധികളോട് പോരാടി ജയിച്ച വനിതയായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അനുസ്മരിച്ചു.
രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് ജയയുടെ മരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. തമിഴകത്തിന് തീരാനഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി അനുസ്മരിച്ചു. ജീവിതത്തില്‍ ഊര്‍ജം നിലനിര്‍ത്തിയ വനിതയെന്ന് സോണിയ ഗാന്ധിയും മികച്ച നേതാവിനെ നഷ്ടമായെന്ന് രാഹുല്‍ഗാന്ധിയും പറഞ്ഞു.
മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജന് അനുസ്മരിച്ചു. ലക്ഷക്കണക്കിന് അനുയായികള്‍ ജയയെ അനശ്വരയാക്കുമെന്ന് ഡിഎംകെ നേതാവ് കരുണാനിധി. ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു നിഥിന് ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യക്ക് ഉരുക്കുവനിതയെയാണ് നഷ്ടപ്പെട്ടതെന്ന് നടന് മമ്മൂട്ടി അനുസ്മരിച്ചു.