ആകാശത്ത് വെച്ച് വനിതാ പൈലറ്റിനെ തല്ലിയ സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി
|ഇരുവരും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് മുഖ്യ പൈലറ്റ് വനിതാ പൈലറ്റിനെ തല്ലിയത്
ആകാശത്ത് വെച്ച് വനിതാ പൈലറ്റിനെ തല്ലിയ സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി. ലണ്ടനില്‍ നിന്നും മുംബൈക്കുള്ള വിമാനത്തില്‍ ജനുവരി ഒന്നിനാണ് സംഭവം. പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജെറ്റ് എയര്വേയ്സിനോട് ആവശ്യപ്പെട്ടു.
ഇരുവരും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് മുഖ്യ പൈലറ്റ് വനിതാ പൈലറ്റിനെ തല്ലിയത്. തുടര്‍ന്ന് വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്ക്പിറ്റ് വിട്ടു. യാത്രക്കാരുടെ സുരക്ഷയെ കരുതി വനിതാ പൈലറ്റ് പിന്നീട് തിരികെ കോക്ക് പിറ്റിലേക്ക് പോയി.
കോക്പിറ്റ് ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ജെറ്റ് എയര്‍വേയ്സ് വക്താവ് വിശദീകരിച്ചത്. ഇത്തരത്തില്‍ സുരക്ഷാവീഴ്ചയുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കും. തന്നെ തല്ലിയ പൈലറ്റിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വനിതാ പൈലറ്റ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സഹായിക്കുമെന്നും ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കി.