പൊതുപണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
|പ്രതികരണം പിഎന്‍ബിയുടേയോ നീരവ് മോദിയുടേയോ പേര് പരാമര്‍ശിക്കാതെ
പി എൻ ബി തട്ടിപ്പ് കേസിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. പൊതുപണം തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടാണ് മോദി പ്രതികരിച്ചത്.
പിഎൻബി തട്ടിപ്പ് പുറത്തു വന്ന് ഒരാഴ്ച്ച പിന്നിട്ടശേഷമാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ പണം അപഹരിക്കാൻ അനുവദിക്കില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കും. നേരത്തേയും സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
പി.എൻ.ബിയുടേയോ നീരവിന്റേയോ പേര് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസ്താവന. സാമ്പത്തിക സ്ഥാപനങ്ങളിലെ ജീവനക്കാരും ഓഡിറ്റർമാരുമെല്ലാം തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്യണമെന്നും മോദി പറഞ്ഞു.