India
ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; ആര്‍ത്തവകാലത്ത് നിയന്ത്രണം വേണം: സാധ്വി പ്രാചിക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; ആര്‍ത്തവകാലത്ത് നിയന്ത്രണം വേണം: സാധ്വി പ്രാചി
India

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; ആര്‍ത്തവകാലത്ത് നിയന്ത്രണം വേണം: സാധ്വി പ്രാചി

admin
|
4 May 2018 12:56 PM GMT

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി.

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം നിയന്ത്രിക്കണമെന്നും പ്രാചി പറഞ്ഞു. സായി ബാബ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഈ ആധുനിക കാലത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തെറ്റാണെന്നും പ്രാചി പറഞ്ഞു. എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നത് തടയണമെന്നും മാസത്തില്‍ അഞ്ചു ദിവസം മാത്രമാണ് ഈ നിയന്ത്രണം വേണ്ടതെന്നും പ്രാചി പറഞ്ഞു. 'ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം, അത്തരക്കാര്‍ ആകാശത്തു നിന്നു പൊട്ടിവീണവരോ അല്ലെങ്കില്‍ ഭൂമിയില്‍ മുളച്ചുപൊന്തിയവരോ അല്ല, ഒരു സ്ത്രീ ജന്മം നല്‍കിയാണെന്ന് - പ്രാചി പറഞ്ഞു.

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരെ നാടുകടത്തണമെന്നും അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുക്കിത്താഴ്ത്തണമെന്നും പ്രാചി പറഞ്ഞു.

Similar Posts