India
കുട്ടികളുടെ മരണ കാരണം  ജപ്പാന്‍ജ്വരമാണെന്ന യുപി സര്‍ക്കാരിന്‍റെ വാദം പൊളിയുന്നുകുട്ടികളുടെ മരണ കാരണം ജപ്പാന്‍ജ്വരമാണെന്ന യുപി സര്‍ക്കാരിന്‍റെ വാദം പൊളിയുന്നു
India

കുട്ടികളുടെ മരണ കാരണം ജപ്പാന്‍ജ്വരമാണെന്ന യുപി സര്‍ക്കാരിന്‍റെ വാദം പൊളിയുന്നു

Sithara
|
4 May 2018 9:48 AM GMT

കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആശുപത്രി രജിസ്റ്റര്‍ ആ വാദം തെറ്റാണെന്ന് പറയുന്നത്

ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 30 കുട്ടികള്‍ മരിച്ച വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപ്പാന്‍ജ്വരം മൂലം മരിച്ചത് വെറും 6 കുട്ടികള്‍ മാത്രമാണെന്നാണ് ആശുപതി റെക്കോര്‍ഡുകള്‍. കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആശുപത്രി രജിസ്റ്റര്‍ ആ വാദം തെറ്റാണെന്ന് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ആശുപത്രി രേഖകള്‍ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ആഗസ്ത് 10നും 11നുമാണ് ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ 30 കുട്ടികള്‍ മരിച്ചത്. എന്നാല്‍ ആശുപത്രിയിലെ ഓക്സിജന്‍ വിതരണത്തില്‍ അപാകതയില്ലായിരുന്നുവെന്നും കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരവും അനുബന്ധ അസുഖവും ബാധിച്ചതിനാലാണെന്നുമാണ് യുപി സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ആ ദിവസങ്ങളില്‍ മരിച്ച 5 കുട്ടികള്‍ മാത്രമാണ് ജപ്പാന്‍ ജ്വരവും അനുബന്ധ അസുഖവും ബാധിച്ച് മരിച്ചതെന്നാണ് ആശുപത്രി രജിസ്റ്റര്‍ വ്യക്തമാക്കുന്നത്. മരിച്ച മറ്റ് കുട്ടികള്‍ എല്ലാം ഗുരുതര അസുഖം ബാധിച്ച് തീവ്രപരിചരരണവിഭാഗത്തില്‍ ചികിത്സയിലിരുന്ന നവജാതശിശുക്കളാണ്.

വെന്‍റിലേഷനില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചവിരലേറെയും. നവജാത ശിശുക്കള്‍ക്ക് ജപ്പാന്‍ ജ്വരം ബാധിക്കാന്‍ സാധ്യത കുറവാണെന്നും ഓക്സിജന്‍ ലഭിക്കാതെ വന്നതാകാം ഇവരുടെ മരണത്തിന് കാരണമെന്നാണ് വിദഗ്ധരും ചൂണ്ടികാട്ടുന്നത്. ബിആര്‍ഡി ആശുപത്രിയിലെ നവജാത ശിശുക്കളുടെ പരിചരണവിഭാഗത്തില്‍ ആവശ്യത്തിന് സൌകര്യങ്ങളുണ്ടായിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Related Tags :
Similar Posts