India
നോട്ട് നിരോധനത്തെ ന്യായീകരിച്ച് മോദി വീണ്ടുംനോട്ട് നിരോധനത്തെ ന്യായീകരിച്ച് മോദി വീണ്ടും
India

നോട്ട് നിരോധനത്തെ ന്യായീകരിച്ച് മോദി വീണ്ടും

admin
|
4 May 2018 11:24 PM GMT

ദേശീയ താത്പര്യം കണക്കിലെടുത്തത് അതി കഠിനവും സാഹസികവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിയില്ലെന്നും രാഷ്ട്രീയത്തിനു മേലെയാണ് തങ്ങളെ സംബന്ധിച്ചിടത്തോളം

നോട്ട് നിരോധനത്തെ ഒരിക്കല്‍ കൂടി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയതായുള്ള ആര്‍ബിഐ കണക്കുകള്‍ പുറത്തുവന്നിരുന്നു. കള്ളപ്പണം തടയാനായാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന അവകാശവാദം തെറ്റാണെന്ന് കണക്കുകള്‍ വ്യക്തമാക്കിയിരിക്കെയാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തെ അനുകൂലിച്ച് വീണ്ടും എത്തിയിട്ടുള്ളത്.

മ്യാന്‍മാറില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു മോദി. ദേശീയ താത്പര്യം കണക്കിലെടുത്തത് അതി കഠിനവും സാഹസികവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിയില്ലെന്നും രാഷ്ട്രീയത്തിനു മേലെയാണ് തങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തിന്‍റെ സ്ഥാനമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ഇത്തരത്തില്‍ ഭയമോ മടിയോ കൂടാതെ എടുത്തതാണ്.

Similar Posts