India
കുല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് നല്‍കികുല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് നല്‍കി
India

കുല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് നല്‍കി

Muhsina
|
4 May 2018 2:21 AM GMT

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ വാദങ്ങളെ തള്ലുന്നതാണ് പാകിസ്താന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കായാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞ് കയറിയതെന്ന മുന്‍ നിലപാട് റിപ്പോര്‍ട്ടില്‍ പാകിസ്താന്‍ ആവര്‍ത്തിച്ചു. അതിനാല്‍ തന്നെ..

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുല്‍ഭൂഷണ്‍ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്നും വിയന്ന ഉടമ്പടിയുടെ പരിധിയില്‍ വരില്ലെന്നും പാകിസ്ഥാന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ വാദങ്ങളെ തള്ലുന്നതാണ് പാകിസ്താന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കായാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞ് കയറിയതെന്ന മുന്‍ നിലപാട് റിപ്പോര്‍ട്ടില്‍ പാകിസ്താന്‍ ആവര്‍ത്തിച്ചു. അതിനാല്‍ തന്നെ വിയന്ന ഉടമ്പടിയുടെ പരിധിയില്‍ കുല്‍ഭൂഷണ്‍ കേസ് വരില്ലെന്നും പാകിസ്ഥാന്‍ വാദിക്കുന്നു. കേസില്‍ ഇന്ത്യ സെപ്തംബറില്‍ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ വിശദീകരണത്തിന് മറുപടിയായാണ് പാക്കിസ്ഥാന്‍റെ റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും വാദങ്ങള്‍ പരിശോധിച്ചശേഷം കേസിന്‍റെ തുടര്‍ നടപടികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര കോടതി തീരുമാനിക്കും. നേരത്തെ ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച കോടതി കുല്‍ഭൂഷണിന്‍റെ വധശിക്ഷ താല്‍ക്കാലികമായി സ്റ്റേചെയ്തിരുന്നു. പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഏറെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഭാര്യക്കും അമ്മയ്ക്കും പാകിസ്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. 25 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥനും പങ്കെടുക്കും.

Related Tags :
Similar Posts