India
ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധനാണെന്ന് വിജയ് മല്യഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധനാണെന്ന് വിജയ് മല്യ
India

ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധനാണെന്ന് വിജയ് മല്യ

Alwyn
|
6 May 2018 10:33 PM GMT

ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധനാണെന്ന് 9000 കോടിയുടെ വയ്പ തിരച്ചടിക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ.

ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധനാണെന്ന് 9000 കോടിയുടെ വയ്പ തിരച്ചടിക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. പാസ് പോര്‍ട്ട് റദ്ദാക്കിയ നടപടിക്കെതിരെ ഡല്‍ഹി പട്യാല കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് റദ്ദാക്കിയതാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള തടസ്സമെന്നും മല്യ വ്യക്തമാക്കുന്നു.

വിജയ് മല്യക്കെതിരെ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് കൂടുതല്‍ നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് മല്യ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സന്നദ്ധത അറിയിച്ച് കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ അന്വേഷണങ്ങളോട് തീര്‍ത്തും സഹകരിക്കാന്‍ തയ്യാറാണെന്ന് മല്യ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നില്ല എന്ന നിലപാടിലായിരുന്നു മല്യ. തന്‍റെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതിക്കാരുമായി സമവായ നീക്കവും പിന്നീട് മല്യ നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് മല്യ ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്നത്. മല്യയുടെ 6630 കോടിയുടെ സ്വത്ത് കഴിഞ്ഞ മാസം എന്‍ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിട്ടുണ്ട്. ഇതിനു പിറമെ മുംബൈ മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Similar Posts