India
India
ഭീകരാക്രമണ ഭീഷണി: താജ്മഹലിന് കനത്ത സുരക്ഷ
|6 May 2018 8:26 PM GMT
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. വിദേശ വിനോദ സഞ്ചാരികളക്കം ഏറെ ആളുകളെത്തുന്ന താജ്മഹല്‍ കനത്ത സുരക്ഷാ വലയത്തിലാണ്. 36 പ്രത്യേക കമാന്‍ഡോകളെക്കൂടി ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ സിഐഎസ്എഫ് ജവാന്മാരെയും കൂടുതലായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ദുര്‍ഗ പൂജയടക്കമുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രധാന നഗരങ്ങളായ ലക്നോ, ആഗ്ര, കാണ്‍പൂര്‍, ബറേലി, മീററ്റ്, മുസഫര്‍ നഗര്‍, വരാണസി, അലഹബാദ് എന്നിവിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.