''റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി പൊതുജനവും മാധ്യമങ്ങളും തേടേണ്ട സമയം അതിക്രമിച്ചു''
|നോട്ട് നിരോധം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനുമോ എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ ബഹുജന യോഗം
നോട്ട് നിരോധത്തിന് സമ്മതം മൂളിയ റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി പൊതു ജനവും മാധ്യമങ്ങളും തേടേണ്ട സമയം അതിക്രമിച്ചെന്ന് ഡല്‍ഹി നടന്ന ബഹുജന യോഗത്തില്‍ ആവശ്യം. സര്‍ക്കാരിന്റെ വിഡ്ഢിത്തരം കാരണം ജനങ്ങള്‍ അപകടരമായ സ്ഥിതിയിലാണെന്നും ഇത്തരം നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും പരിപാടിയില്‍ സംസാരിച്ച ഇടത് സാമ്പത്തിക ചിന്തകന്‍ പ്രഭാത് പട്നായിക് പറഞ്ഞു. മണിശങ്കര്‍ അയ്യര്‍, ഡി രാജ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.
പബ്ലിക് ഫിനാന് അക്കൌണ്ടബിലിറ്റി, സെന്റര്‍ ഫോര്‍ ഫിനാന്‍സ്യല്‍ അക്കൌണ്ടബിലിറ്റി എന്നീ കൂട്ടായ്മകളാണ് ഡല്‍ഹിയില്‍ പൊതു യോഗം സംഘടിപ്പിച്ചത്. നോട്ട് നിരോധം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനുമോ എന്ന വിഷയത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ-വ്യാവസായിക-തൊഴിലാളി സംഘടനകളുടെ നേതാക്കളും സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ദീശാബോധമില്ലാത്ത തീരുമാനം കാരണം സ്വന്തം പണം വാങ്ങാന്‍ ജനങ്ങള്‍ ഊണു ഉറക്കവുമില്ലാതെ ക്യൂ നില്ക്കുന്ന അവസ്ഥ പൌരവകാശ ലംഘനമായേ കണക്കാക്കാനാകൂ എന്ന് നേതാക്കള്‍ വ്യക്തമാക്കി.
''ഈ തീരുമാനം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാകും എന്നത് തെറ്റിദ്ധാരണ മാത്രണമാണ്, കള്ളപ്പണം എന്നാല്‍, ഒരു കൂട്ടം പണമോ പൂഴ്ത്തിവച്ച നോട്ടുകളോ അല്ല.''
സാധാരണക്കാര്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണിതെന്ന് സി ഐ ടിയു ദേശീയ അദ്ധ്യക്ഷന്‍ എകെ പത്മനാഭന് പറഞ്ഞു.
"രാജ്യത്തെ മൊത്തം അസംഘടിത- അനൌദ്യോഗിക തൊഴിലാളികളില്‍ 93 % ത്തിന്റെയും മേല്‍ കഷ്ടത അടിച്ചേല്‍പ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്"