India
India
ആർ.എസ്.എസ് മേധാവിക്ക് 'പശു ഗവേഷണ'ത്തിൽ ഡോക്ടറേറ്റ്
|6 May 2018 4:45 PM GMT
മഹാരാഷ്ട്ര ഗവർണർ വിദ്യസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് 'പശു ഗവേഷണ'ത്തിൽ മഹാരാഷ്ട്ര മൃഗ–മത്സ്യ ശാസ്ത്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകൾ മുൻ നിർത്തിയാണ് ബിരുദം നൽകിയുള്ള ആദരം. ഗോ ശാലകൾ, ഗോമൂത്ര ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ നടത്തിയ ഗവേഷണത്തിനും എഴുത്തുകൾക്കുമുള്ള ഡി.ലിറ്റ് ബഹുമതിയാണ് ഭാഗവതിന് ലഭിച്ചതെന്ന് ആർ.എസ്.എസ് വക്താവ് രാജേഷ് പദ്മർ അറിയിച്ചു. സർവകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ് ഭാഗവതിന് ഡോക്ടറേറ്റ് സമ്മാനിപ്പിച്ചത്. മഹാരാഷ്ട്ര ഗവർണർ വിദ്യസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.