വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശിപാര്‍ശ
|ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ശിപാര്‍ശ
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിയമ കമ്മീഷന്റെ ശിപാര്‍ശ. വിവാഹ തട്ടിപ്പുകള്‍ തടയുക, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിര്‍ദേശം.
ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ശിപാര്‍ശ. 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് 270 പേജുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2015ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമ ഭേദഗതി നിയമം മൂലം ഇത് പര്യാപ്തമോണോ എന്നറിയാന്‍ നിയമ വകുപ്പ കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.