India
പൂര്‍ണ്ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ഒരു പിഞ്ചുകുഞ്ഞ്പൂര്‍ണ്ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ഒരു പിഞ്ചുകുഞ്ഞ്
India

പൂര്‍ണ്ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ഒരു പിഞ്ചുകുഞ്ഞ്

Jaisy
|
6 May 2018 7:59 PM GMT

കുഞ്ഞിന് ശ്വാസ തടസമുണ്ടാകാനോ പല്ല് വിഴുങ്ങാനോ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ നീക്കം ചെയ്തു

കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ അവന്റെ കുഞ്ഞരിപ്പല്ല് ഒന്നു പുറത്തുവരാന്‍ കുറച്ചു കാത്തിരിക്കണം. ആദ്യം ഒന്ന്, പിന്നെ അങ്ങിനെ..അങ്ങിനെ. എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഏഴ് പല്ലുകളുമായിട്ടായിരുന്നു അഹമ്മാദാബാദില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജനനം.

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വായില്‍ എന്തോ ഉള്ളതായി അമ്മയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഏഴ് പല്ലുകള്‍ കാണുന്നത്. കുഞ്ഞിന് ശ്വാസ തടസമുണ്ടാകാനോ പല്ല് വിഴുങ്ങാനോ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ നീക്കം ചെയ്തു.

അപൂര്‍വ്വമാണെങ്കിലും പിഞ്ചുകുഞ്ഞിന് പല്ലുകളുണ്ടായതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ട് പല്ലുകളുമായി കുഞ്ഞുങ്ങള്‍ ജനിച്ചു വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് മൂവായിരത്തില്‍ ഒരു കുട്ടിക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഏഴ് പല്ലുകളുമായിട്ട് ഒരു കുഞ്ഞ് ജനിക്കുന്നത്.

Related Tags :
Similar Posts