India
ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ആവശ്യമില്ലെന്ന് യശ്വന്ത് സിന്‍ഹ; മോദിക്ക് അമിതാവേശംഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ആവശ്യമില്ലെന്ന് യശ്വന്ത് സിന്‍ഹ; മോദിക്ക് അമിതാവേശം
India

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ആവശ്യമില്ലെന്ന് യശ്വന്ത് സിന്‍ഹ; മോദിക്ക് അമിതാവേശം

Alwyn
|
6 May 2018 5:51 PM GMT

എന്‍എസ്ജി അംഗത്വത്തിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അമിതാവേശത്തെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ.

എന്‍എസ്ജി അംഗത്വത്തിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അമിതാവേശത്തെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ആവശ്യമില്ലെന്നും, ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യം അനാവശ്യമാണെന്നും സിന്‍ഹ പറഞ്ഞു. ഇന്ത്യയുടെ പാകിസ്താന്‍ നയം പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എസ്ജി അംഗത്വത്തിന് വേണ്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കൊണ്ട് പിടിച്ച ശ്രമങ്ങള്‍, സോളില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗത്തില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, എന്‍എസ്ജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവും, വിദേശകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. എന്‍എസ്ജി അംഗത്വം കൊണ്ട് ഇന്ത്യക്ക് ഒരു പ്രയോജനവുമില്ല. വിഷയത്തില്‍ ചില തല്‍പര കക്ഷികള്‍ സര്‍ക്കാരിനെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്‍റെ പാകിസ്താന്‍ നയത്തിനെതിരെയും സിന്‍ഹ തുറന്നടിച്ചു. പാകിസ്താനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പാംപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണം. പാകിസ്താന് മുന്നില്‍ തലകുനിക്കാതെ, ശക്തമായ നപടികള്‍ സ്വീകരിക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.

Similar Posts