India
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം തീര്‍ഥയാത്രയെന്ന് മോദിദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം 'തീര്‍ഥയാത്ര'യെന്ന് മോദി
India

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം 'തീര്‍ഥയാത്ര'യെന്ന് മോദി

Alwyn K Jose
|
6 May 2018 1:30 PM GMT

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം തന്നെ സംബന്ധിച്ച് തീര്‍ഥയാത്രയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം തന്നെ സംബന്ധിച്ച് തീര്‍ഥയാത്രയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മഹാത്മാഗാന്ധിയുടെ പാദങ്ങള്‍ പതിഞ്ഞ ഇടങ്ങളിലെല്ലാം താനും സന്ദര്‍ശനം നടത്തിയെന്ന് മോദി പറഞ്ഞു.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന അഭിഭാഷകന്‍ ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് അദ്ദേഹത്തെ അടയാളപ്പെടുത്തിയ മൂന്നു സ്ഥലങ്ങളും സന്ദര്‍ശിച്ചതായി മോദി വ്യക്തമാക്കി. ഈ സ്ഥലങ്ങളാണ് അദ്ദേഹത്തെ മഹാത്മാ ഗാന്ധിയാക്കിയതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെയും ഗാന്ധിജിയുടെയും ചരിത്രത്തെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്ര തനിക്ക് തീര്‍ഥയാത്രയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭാവി ജനതക്ക് പ്രചോദനമാണ് ഗാന്ധിജിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും ഓര്‍മകളെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെത്തിയ മോദി, നെല്‍സണ്‍ മണ്ടേല ധരിക്കാറുണ്ടായിരുന്ന രീതിയിലുള്ള ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഗാന്ധിജിയുടെ ട്രെയിന്‍ യാത്രയുടെ ഓര്‍മകളും ഇന്ത്യക്കാര്‍ക്കിടയിലേക്ക് മോദി തിരിച്ചു കൊണ്ടുവന്നു. പെന്‍ട്രിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് മോദി യാത്രയാരംഭിച്ചത്. 1893 ല്‍ കറുത്ത നിറത്തിന്റെ പേരില്‍ ഗാന്ധിജിയെ ട്രെയിനില്‍ നിന്നും ഇറക്കി വിട്ടതിന്റെ ഓര്‍മ പുതുക്കുന്നതായിരുന്നു മോദിയുടെ ട്രെയിന്‍ യാത്ര. ദക്ഷിണ ആഫ്രിക്കയില്‍ ഗാന്ധിജി താമസിച്ചിരുന്ന ഫോനിക്‌സ് സെറ്റില്‍മെന്റിലും മോദി സന്ദര്‍ശനം നടത്തി.

Similar Posts