ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴ
|ഡല്‍ഹി, ഹരിയാന, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് പേരും വെള്ളക്കെട്ടില്‍ വീണ് ഒരാളും മരിച്ചു.
ഡല്‍ഹിയിലും ഹരിയാനയിലും കനത്ത മഴ. ഹൈദരാബാദില്‍ കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലും ഗുരുഗ്രാമിലും ഗതാഗതസംവിധാനം പൂര്‍ണമായും താറുമാറായി. ഡല്‍ഹിയില്‍ ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
ഡല്‍ഹി, ഹരിയാന, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് പേരും വെള്ളക്കെട്ടില്‍ വീണ് ഒരാളും മരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളക്കെട്ടുകളായതോടെ ഗതാഗത സംവിധാനം പൂര്‍ണമായും തടസ്സപ്പെട്ടു. മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. ഡല്‍ഹിയുടെ അതിര്‍ത്തി നഗരമായ ഹരിയാനയിലെ ഗുരുഗ്രാമില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. ട്രെയിന്‍ - വിമാന സര്‍വ്വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വിമാനം ജയ്പൂര്‍ വിമനത്താവളത്തിലേക്ക് തിരിച്ച് വിട്ടു. കനത്ത മഴ മൂന്ന് ദിവസവും കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി സിസ്ഗഞ്ച് ഗുരുദ്വാര, ജുമ്അ മസ്ജിദ് സന്ദര്‍ശനങ്ങള്‍ റദ്ദ് ചെയ്തു. ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് പേരും വെള്ളക്കെട്ടില്‍ വീണ് ഒരാളും മരിച്ചു.