India
കാവേരി നദീജല തര്‍ക്കം: സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കുംകാവേരി നദീജല തര്‍ക്കം: സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
India

കാവേരി നദീജല തര്‍ക്കം: സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Sithara
|
7 May 2018 10:54 PM GMT

24 മണിക്കൂറിനകം വെള്ളം വിട്ട് നല്‍കാന്‍ ഇന്നലെ കോടതി കര്‍ണ്ണാടകക്ക് അന്ത്യശാസനം നല്‍കിയിരുന്നു

കാവേരി നദീജലം പങ്കിടുന്നതിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 24 മണിക്കൂറിനകം വെള്ളം വിട്ട് നല്‍കാന്‍ ഇന്നലെ കോടതി കര്‍ണ്ണാടകക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കിയ കാര്യം കര്‍ണാടക ഇന്ന് കോടതിയെ അറിയിക്കും. പ്രശ്നപരിഹാരത്തിനായി കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവിലെ നിര്‍ദേശത്തിനെതിരെ കേന്ദ്രം നല്‍കിയ ഹരജിയിലും കോടതി ഇന്ന് വാദം കേള്‍ക്കും. റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Related Tags :
Similar Posts