India
യെച്ചൂരി മത്സരിക്കേണ്ടെന്ന് പിബിയെച്ചൂരി മത്സരിക്കേണ്ടെന്ന് പിബി
India

യെച്ചൂരി മത്സരിക്കേണ്ടെന്ന് പിബി

Jaisy
|
7 May 2018 1:00 PM GMT

ജനറൽ സെക്രട്ടറി മത്സരിക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി

സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കണമെന്ന ബംഗാൾ ഘടകത്തിന്‍റെ ആവശ്യം പിബി തള്ളി. ജനറൽ സെക്രട്ടറി മത്സരിക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ജൂലൈയിലെ കേന്ദ്രകമ്മിറ്റിയിൽ ആരെങ്കിലും ഉന്നയിക്കുകയാണെങ്കിൽ വിഷയം ചർച്ചചെയ്യും.

കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ബംഗാൾ ഘടകത്തിന്‍റെ ആവശ്യത്തിൻമേൽ വിശദമായ ചർച്ചയാണ് പിബിയിൽ നടന്നത്. പാർട്ടി ജനറൽ സെക്രട്ടറിയായ യെച്ചൂരി വീണ്ടും മത്സരിക്കുന്നത് പാർട്ടി കീഴ്വഴക്കങ്ങൾക്ക് എതിരാണെന്ന് സ്ഥാനാർത്ഥിത്വത്തെ എതിർത്ത കാരാട്ട് പക്ഷം വാദിച്ചു. അതേസമയം പാർട്ടിയുടെ ശബ്ദമായി യെച്ചൂരി സഭയിൽ ഉണ്ടാകണമെന്ന വാദത്തിൽ ഉറച്ചുനിന്ന ബംഗാൾ ഘടകം വിഷയം കേന്ദ്രകമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് കേരള ഘടകം വാദിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് തുടർന്ന് വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. ജൂലൈ 23 മുതൽ 25 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചന.

Related Tags :
Similar Posts