India
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്ക് കാരണക്കാരന്‍ ഇഹ്സാന്‍ ജഫ്രിയെന്ന് അഹമ്മദാബാദ് കോടതിഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്ക് കാരണക്കാരന്‍ ഇഹ്സാന്‍ ജഫ്രിയെന്ന് അഹമ്മദാബാദ് കോടതി
India

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്ക് കാരണക്കാരന്‍ ഇഹ്സാന്‍ ജഫ്രിയെന്ന് അഹമ്മദാബാദ് കോടതി

admin
|
7 May 2018 11:16 PM GMT

ഗുല്‍ബര്‍ഗ് സൊസൈറ്റി വളഞ്ഞ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഇഹ്സാന്‍ ജഫ്രി വെടിയുതിര്‍ത്തുവെന്നും, ഇതാണ് ആള്‍ക്കൂട്ടത്തെ രോഷാകുലരാക്കുകയും കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തതെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജിയായ പിബി ദേശായി പറയുന്നു

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്ക് കാരണക്കാരന്‍ ഇഹ്സാന്‍ ജഫ്രിയാണെന്ന് കുറ്റപ്പെടുത്തി വിധി പുറപ്പെടുവിച്ച അഹമ്മദാബാദ് പ്രത്യേക കോടതി. ഗുല്‍ബര്‍ഗ് സൊസൈറ്റി വളഞ്ഞ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഇഹ്സാന്‍ ജഫ്രി വെടിയുതിര്‍ത്തുവെന്നും, ഇതാണ് ആള്‍ക്കൂട്ടത്തെ രോഷാകുലരാക്കുകയും കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തതെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജിയായ പിബി ദേശായി പറയുന്നു.

മുന്‍കൂട്ടി ഗുഢാലോചന നടത്തി, കൂട്ടക്കൊല ഉദ്ദേശിച്ചല്ല 2002 ഫെബ്രുവരി 28ന് പ്രതികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ എത്തിയതെന്നും, കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രി വെടിയുതിര്‍ക്കുകയും, ഇതില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ്, ആള്‍ക്കൂട്ടത്തെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച അഹ്മദാബാദ് പ്രത്യേക കോടതിയുടെ വിധിയില്‍ പറയുന്നത്.

വെടിയുതിര്‍ക്കും വരെ, കല്ലെറിയുക, വാഹനങ്ങള്‍ കത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതികള്‍ ചെയ്ത് കൊണ്ടിരുന്നത്. വെടിയുതിര്‍ത്തതോടെ ഈ സ്ഥിതി മാറിയെന്നും പ്രത്യേക കോടതി ജഡ്ജ് പിബി ദേശായി വിധിപ്രസ്താവത്തില്‍ പറയുന്നു. ഇഹ്സാന്‍ ജഫ്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നവകാശപ്പെട്ട് ഗുജ്റാത്ത് പൊലീസ് സമര്‍പ്പിച്ച തോക്കും തിരകളും പ്രധാന തെളിവായി കോടതി സ്വീകരിച്ചു.

അതേസമയം, ഇഹ്സാന്‍ ജഫ്രി വെടിവെച്ചത് കണ്ടില്ലെന്ന പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ തള്ളിയ കോടതി, സാക്ഷികള്‍ക്ക് സെലക്ടീവ് അമ്നേഷ്യയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സ്വയം പ്രതിരോധത്തിനാണ് ഇഹ്സാന്‍ ജഫ്രി വെടിവെച്ചതെന്ന പ്രത്യേക അന്വഷണ സംഘത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല.

Similar Posts