India
ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസിന് വിട്ടുആര്‍ട്ടിക്കിള്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസിന് വിട്ടു
India

ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസിന് വിട്ടു

admin
|
7 May 2018 3:17 PM GMT

ഇതാദ്യമായാണ് സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ ആര്‍ട്ടിക്കിള്‍ 377ന് എതിരെ കോടതിയില്‍ നേരിട്ട് ഹരജിയുമായി സമീപിക്കുന്നത്.....

സ്വവര്‍ഗ ലൈംഗീകത കുറ്റകരമാക്കുന്ന ഐപിസി ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ സെലിബ്രിറ്റികള്‍ നല്‍കിയ ഹരജി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് വിട്ടു. ആര്‍ട്ടിക്കിള്‍ 377 ഭരണഘടനവിരുദ്ധമാണെന്ന് പറഞ്ഞ ഡല്‍ഹി ഹൈക്കടതി വിധി റദ്ദാക്കിയ സുപ്രിം കോടതി നടപടി പുനപ്പരിശോധിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഇതാദ്യമായാണ് സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ ആര്‍ട്ടിക്കിള്‍ 377ന് എതിരെ കോടതിയില്‍ നേരിട്ട് ഹരജിയുമായി സമീപിക്കുന്നത്. ഡാന്‍സര്‍ എന്‍എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, അറിയപ്പെടുന്ന പാചക വിദഗ്ദ റിതു ഡാല്‍മിയ, ഹോട്ടല്‍ വ്യവസായി അമന്‍ നാഥ് തുടങ്ങിയ പ്രമുഖരാണ് ഹരജിക്കാര്‍. തങ്ങള്‍ സ്വവര്‍ഗാനുരാഗിളാണെന്ന് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ച് കൊണ്ടാണ് ഇവര്‍ ഹരജിയില്‍ വാദങ്ങള്‍ ഉന്നയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 377 തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നുവെന്നും, ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിക്കിള്‍ 377 ഭരണഘടന വിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രിം കോടതിയുടെ മുന്‍കാല ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. ഹരജി സ്വീകരിച്ച സുപ്രിം കോടതിയുടെ രണ്ടംഗം ബെഞ്ച്, ഭാവിയില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കണം എന്ന് തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് വിട്ടു. ഇതേ വിഷയത്തില്‍ നാസ് ഫൌണ്ടേഷന്‍ നല്‍കിയ ഹരജി 5 അംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. ഈ ഹരജിയും അതേ ബെഞ്ചിലേക്ക് വിടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Similar Posts