India
ദേവാസ് - ആന്‍ട്രിസ് ഇടപാടില്‍ ഇന്ത്യക്ക് തിരിച്ചടിദേവാസ് - ആന്‍ട്രിസ് ഇടപാടില്‍ ഇന്ത്യക്ക് തിരിച്ചടി
India

ദേവാസ് - ആന്‍ട്രിസ് ഇടപാടില്‍ ഇന്ത്യക്ക് തിരിച്ചടി

admin
|
8 May 2018 11:58 AM GMT

 ഐഎസ്ആര്‍ഒവിന്‍റെ വാണീജ്യ വിഭാഗമാണ് ആന്‍ട്രിസ്. 2ജി സ്പെക്ട്രം അഴിമതിക്കു ശേഷം രണ്ടാം യുപിഎ സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ.....

എസ് ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള ആന്‍ട്രിക്സ് ദേവാസ് ഇടപാട് റദ്ദാക്കിയ നടപടിക്കെതിരെ ദേവാസ് മള്‍ട്ടിമീഡിയ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ വഞ്ചന കേസില്‍ ഇന്ത്യക്ക് പരാജയം. കേന്ദ്ര സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത് ന്യായരഹിതമായിട്ടാണെന്നും, ഇതുവഴി കോടികളുടെ നഷ്ടം ദേവാസിനുണ്ടായതായും ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിച്ചു. ഇതോടെ നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം ഇന്ത്യ ദേവാസിന് നല്‍കേണ്ടിവരും.

2005ലാണ്, ഐഎസ്ആര്‍ഓയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സും ദേവാസ് മള്‍ട്ടിമീഡിയ ലിമിറ്റഡും എസ് ബാന്‍ഡ് സ്പെക്ട്രം പങ്കുവെക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടത്. ജിസാറ്റ് ആറ്, ജിസാറ്റ് ഏഴ് സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഐഎസ്ആര്‍ഓയും ദേവാസും പരസ്പരം സഹകരിക്കുമെന്നും, ഈ രണ്ട് സാറ്റലൈറ്റുകള്‍ വഴി എസ് ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കാന്‍ ദേവാസിന് അനുമതി നല്‍കുന്നതുമാണ് കരാര്‍. 13 വര്‍ഷത്തേക്ക് എസ് ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിന് ഏതാണ്ട് 13000 കോടി രൂപ ദേവാസ് നല്‍കുമെന്നും കാരാറില്‍ ഉണ്ടായിരുന്നു. 2 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായതായി 2010ല്‍ സിഎജി കണ്ടെത്തിയതോടെ കരാര്‍ വിവാദമാവുകയും 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ 2015ലാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ദേവാസ് മള്‍ട്ടിമീഡിയ വഞ്ചന കുറ്റത്തിന് കേസ് നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര കോടതി കരാര്‍ റദ്ദാക്കിയത് ന്യായരഹിതമായിട്ടാണെന്നും, കോടിക്കണക്കിന് രൂപയുടെ നഷ്ടം ദേവാസ് മള്‍ട്ടിമീഡിയക്കുണ്ടായി എന്നും വിധിച്ചു. ഇതോടെ നൂറ് കോടിയോളം ഡോളര്‍ ദേവാസ് മള്‍ട്ടി മീഡിയക്ക് നഷ്ടപരിഹാരമായി ഐഎസ്ആര്‍ഓ നല്‍കേണ്ടി വരും.

Related Tags :
Similar Posts