India
2011 ലും ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തി; രേഖകള്‍ പുറത്ത്2011 ലും ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തി; രേഖകള്‍ പുറത്ത്
India

2011 ലും ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തി; രേഖകള്‍ പുറത്ത്

Alwyn
|
8 May 2018 5:02 PM GMT

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ സര്‍ജിക്കല്‍ ആക്രമണം എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യ പാക് മണ്ണില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു.

ഇന്ത്യന്‍ സൈന്യം ഇതിനു മുമ്പും സര്‍ജിക്കല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും പക്ഷേ ഇതെല്ലാം വളരെ രഹസ്യമായിരുന്നുവെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് ബലം പകരുന്നതാണ് രേഖകള്‍. 2011 ല്‍ കുപ്‍വാരയില്‍ സൈനിക പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയായായിരുന്നു ഇന്ത്യയുടെ ആദ്യ സര്‍ജിക്കല്‍ ആക്രമണം. കുപ്‍വാര ആക്രമണത്തില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തി കടന്ന് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്. ഇതിന് ഓപ്പറേഷന്‍ ജിഞ്ചര്‍ എന്നാണ് പേരിട്ടത്. തുടര്‍ന്ന് 2011 ആഗസ്റ്റ് 30 ന് നടത്തിയ ഓപ്പറേഷനില്‍ മൂന്നു പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം നടന്നത്. ഇതില്‍ 13 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും രേഖകള്‍ പറയുന്നു. ഒരു ദേശീയ ദിനപത്രമാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. മേജര്‍ ജനറല്‍ എസ്‍കെ ചക്രവര്‍ത്തിയാണ് ഓപ്പറേഷന്‍ ജിഞ്ചറിന് പദ്ധതിയൊരുക്കിയതും വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts