India
706 കാരറ്റ് രത്നം കണ്ടെടുത്ത് പാസ്റ്റര്‍, വില കേട്ടാല്‍ ഞെട്ടും706 കാരറ്റ് രത്നം കണ്ടെടുത്ത് പാസ്റ്റര്‍, വില കേട്ടാല്‍ ഞെട്ടും
India

706 കാരറ്റ് രത്നം കണ്ടെടുത്ത് പാസ്റ്റര്‍, വില കേട്ടാല്‍ ഞെട്ടും

Ubaid
|
8 May 2018 3:46 PM GMT

രത്‌ന സമ്പുഷ്ടമായ കോനോ മേഖലയിലാണ് അംഗീകൃത ലൈസന്‍സോടെ ഇദ്ദേഹം ഖനനം നടത്തുന്നത്

ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റര്‍ 706 കാരറ്റ് രത്‌നം കണ്ടെടുത്തു. ഇമ്മാനുവല്‍ മൊമോ എന്ന പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന് സ്വന്തമാക്കിയത്. രത്‌ന സമ്പുഷ്ടമായ കോനോ മേഖലയിലാണ് അംഗീകൃത ലൈസന്‍സോടെ ഇദ്ദേഹം ഖനനം നടത്തുന്നത്. രത്‌നത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും തുടര്‍ന്ന് കയറ്റുമതിക്കുള്ള അനുവാദം നല്‍കുന്നതുമെല്ലാം സര്‍ക്കാരാണ്. നടപടികള്‍ക്കു ശേഷം രത്‌നം ലേലത്തിന് വെക്കുകയാണ് പതിവ്. ഏകദേശം 3000 കോടിയിലേറെ രൂപയാണ് ഈ രത്നത്തിന്റെ മതിപ്പുവില. 2015ല്‍ ബോട്ട്‌സ്വാനയില്‍ 1111 കാരറ്റിന്റെ രത്‌നം കുഴിച്ചെടുത്തിരുന്നു.

ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിനു മുമ്പ് പ്രസിഡന്റിന് മുന്നില്‍ ഇമ്മാനുവല്‍ രത്‌നം പ്രദര്‍ശിപ്പിച്ചു. രാജ്യത്തിനു പുറത്തേക്ക് പോകാതെ അമൂല്യരത്നത്തെ സംരക്ഷിച്ചതിന് പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു.

Similar Posts