India
രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിരാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
India

രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

admin
|
8 May 2018 12:56 AM GMT

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരായ ഹരജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരായ ഹരജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ 28ന് മുന്‍പ് ധൃതി പിടിച്ച് കേന്ദ്രം നടപടിയെടുക്കരുതെന്നും കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇതിന് താല്‍ക്കാലിക സ്റ്റേയും നല്‍കി. എന്നാല്‍, ഇന്നലെയും ഇന്നും നടന്ന തുടര്‍വാദം കേള്‍ക്കലില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതികൂലമായ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് നടത്തിയത്.

രാഷ്ട്രപതി ഭരണം റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ഇന്ന് ഹൈക്കോടതി പറഞ്ഞു. ഏപ്രില്‍ 18ന് കേസിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ധൃതി പിടിച്ചുള്ള ഒരു നടപടിയും സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തരുതെന്നും അങ്ങനെ നടത്തിയാല്‍ പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കേസിലെ വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്നുള്ള ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

Similar Posts