പഴനിയില്‍ കര്‍ഷകനെ ആക്രമിച്ച ഗോരക്ഷകരെ പിടികൂടി 'പെരുമാറി' പോലീസ്
|നിയമപരമായി പശുക്കളെ കൊണ്ടുവരികയായിരുന്ന വാഹനം ഗോരക്ഷകര്‍ തടഞ്ഞതോടെയാണ് പൊലിസ് നടപടിയുമായി എത്തിയത്
തമിഴ്നാട് പഴനിയില്‍ അക്രമം നടത്തിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസിന്റെ ലാത്തിച്ചാര്‍ജ്. നിയമപരമായി പശുക്കളെ കൊണ്ടുവരികയായിരുന്ന വാഹനം ഗോരക്ഷകര്‍ തടഞ്ഞതോടെയാണ് പൊലിസ് നടപടിയുമായി എത്തിയത്. അക്രമത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ഓടിച്ചിട്ട് പിടികൂടി.
#WATCH Clashes in Tamil Nadu's Palani after a group seized a truck carrying calves,police resort to lathicharge pic.twitter.com/Cl6sSqRqjy
— ANI (@ANI_news) June 29, 2017
പൊള്ളാച്ചിയിലേയ്ക്ക് പശുക്കളുമായി എത്തിയ വാഹനമാണ് ഗോരക്ഷകര്‍ പഴനിയില്‍ തടഞ്ഞത്. പശുക്കളെ കശാപ്പിന് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ വ്യാപാരിയെ മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഗോരക്ഷകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നിന്നു രക്ഷപ്പെടാന്‍ അടുത്തുള്ള ക്ഷേത്രത്തിലും കെട്ടിടങ്ങളിലും അഭയം തേടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇവരെ പിടികൂടി. ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമത്തില്‍ മറ്റുചില വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പശുക്കളെ പ്രദേശത്തെ ഫാമിലേയ്ക്ക് മാറ്റിയ പൊലിസ്, വ്യാപാരിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൊലിസ് കേസെടുത്തു.