എവിടെ നജീബ്? ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ഉപരോധം
|ഒരാണ്ട് തികയാറായിട്ടും ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാന അന്വേഷണം എങ്ങുമെത്താത്തതോടെ ഡൽഹി സിബിഐ ആസ്ഥാനത്ത് വിദ്യാർത്ഥികള്‍ ഉപരോധം തുടങ്ങി.
ഒരാണ്ട് തികയാറായിട്ടും ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാന അന്വേഷണം എങ്ങുമെത്താത്തതോടെ ഡൽഹി സിബിഐ ആസ്ഥാനത്ത് വിദ്യാർത്ഥികള്‍ ഉപരോധം തുടങ്ങി. കേസന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐ വിശദീകരണം നല്‍കുംവരെ ഉപരോധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കുറ്റവാളികളെ സിബിഐ സംരക്ഷിക്കുകയാണെന്ന് നജീബിന്‍റെ ഉമ്മ ആരോപിച്ചു.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ ജെഎന്‍യുവില്‍ നജീബ് അഹമ്മദെന്ന പിജി വിദ്യാര്‍ത്ഥിയെ കാണാതായിട്ട് മറ്റന്നാള്‍ ഒരാണ്ട് തികയുകയാണ്. കേസിന് ഇതുവരെ ഒരു തുമ്പുണ്ടാക്കാനോ കുറ്റവാളികളെ പിടികൂടാനോ പോലീസിനും സിബഐക്കും കഴിഞ്ഞിട്ടില്ല. ഈ സാചര്യത്തിലാണ് സിബിഐ ആസ്ഥാനത്ത് വിദ്യര്‍ഥികള്‍ സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളെ പിന്തിരിപ്പാക്കാനുള്ള പോലീസ് ശ്രമം ഇടക്ക് സംഘര്‍ഷത്തിനും വഴിവച്ചു.
ജെഎന്‍യു ഉള്‍പ്പെടെ വിവിധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും നജീബിന്‍റെ ഉമ്മയടക്കമുള്ള കുടുംബാംഗങ്ങളും സമരരംഗത്തുണ്ട്. കേസന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐ വിശദീകരണം നല്‍കുംവരെ ഉപരോധം തുടരും.