India
ജിഎസ്ടിയിലെ ഇളവുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷംജിഎസ്ടിയിലെ ഇളവുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷം
India

ജിഎസ്ടിയിലെ ഇളവുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷം

Subin
|
8 May 2018 11:45 PM GMT

ഇതു വരെ സാമാന്യ യുക്തിക്കും പാര്‍ലമെന്‍റിനും ചെയ്യാന്‍ സാധിക്കാത്ത ഒന്നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാധ്യമായതെന്ന് ചിദംബരം പരിഹസിച്ചു...

ജി എസ്ടി യില്‍ സര്‍ക്കാര്‍ ഇപ്പോള്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം. കേന്ദ്ര തീരുമാനത്തിന് പിന്നാലെ ഗുജറാത്തിന് നന്ദി പറ‌ഞ്ഞ് കോണ്‍ഗ്രസ്സ് നേതാവും മുന്‍ധമന്ത്രിയുമായ പി.ചിദംബരം രംഗത്തെത്തി. ജിഎസ്ടി ഘടന ഇപ്പോളും ദുര്‍ഘടമാണെന്നും കോണ്‍ഗ്രസ്സ് വിമര്‍ശിച്ചു.

ജി എസ്ടി യും നോട്ട് നിരോധവും അതു വഴിയുണ്ടായ തൊഴിലില്ലായ്മയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് ജിഎസ്ടിയില്‍ വന്‍ നികുതി ഇളവിനും ജനപ്രിയ മാറ്റങ്ങള്‍ക്കും കേന്ദ്രം തീരുമാനമെടുത്തത്. ഇതു വരെ സാമാന്യ യുക്തിക്കും പാര്‍ലമെന്‍റിനും ചെയ്യാന്‍ സാധിക്കാത്ത ഒന്നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാധ്യമായതെന്ന് ചിദംബരം പരിഹസിച്ചു. ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധന മന്ത്രിഅരുണ് ജെയ്റ്റ്ലി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുജറാത്തിന് നന്ദി എന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ജി എസ് ടി ഘടന ഇപ്പോളും ഇപ്പോഴും ദുര്‍ഘടമായിതന്നെയാണ് തുടരുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കുറ്റപ്പെടുത്തി. അതേ സമയം ജി എസ്ടിയിലെ ഇളവുകള്‍ ഗുജറാത്തില്‍ പ്രചരണ രംഗത്ത് ബലം പകരുമെന്ന ആത്മ വിശ്വാസത്തിലാണ് ബി ജെ പി. 28 ശതമാനം എന്ന ഉയര്‍ന്ന നികുതി ഈടാക്കിയിരുന്ന 178 ഉല്‍പന്നങ്ങളെ 18 ശതമാനം നികുതി ചുമത്തുന്ന ഉല്‍പന്നങ്ങളുടെ പട്ടികയിലേക്ക് ജി എസ് ടി കൌണ്‍സില്‍ ഇന്നലെ മാറ്റിയിരുന്നു, ഇവ ഉള്‍പ്പെടെ 211 ഉല്‍പന്നങ്ങളുടെ നികുതിയാണ് കുറച്ചിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് നികുതി അഞ്ച് ശതമാക്കിയിട്ടുണ്ട്. ഈ മാസം 15നാണ് പുതിയ നികുതി ഇളവുകള്‍ പരാബല്യത്തിലാവുക. മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കി എന്ന പ്രതിപക്ഷ വിമര്‍ശം കൂടി ശരിവെക്കുന്നതാണ് ഇന്നലെ ജി എസ് ടി യില്‍ പ്രഖ്യാപിച്ച ഇളവുകള്‍.

Similar Posts