India
കല്‍ക്കരി അഴിമതി: മധുകോഡ കുറ്റക്കാരന്‍കല്‍ക്കരി അഴിമതി: മധുകോഡ കുറ്റക്കാരന്‍
India

കല്‍ക്കരി അഴിമതി: മധുകോഡ കുറ്റക്കാരന്‍

admin
|
8 May 2018 7:44 PM GMT

. ഝാര്‍ഖണ്ഡിലെ രജ്ഹാര നോര്‍ത്ത് കല്‍ക്കരി ഖനി കൊല്‍ക്കൊത്ത ആസ്ഥാനമായ വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗിന് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി

കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോടകുറ്റക്കാരനെന്ന് ഡല്‍ഹി സിബി ഐ കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് .സി ഗുപ്തയും മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.

2007ല്‍ മധു കോട ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും എച്ച് സി ഗുപ്ത കേന്ദ്രത്തില്‍ കല്‍ക്കരി സെക്രട്ടറിയും ആയിരക്കെ ജാര്‍ഖണ്ഡിലെ രാജ്ര നോര്‍ത്ത് കല്‍ക്കരിപ്പാടം ചടങ്ങള്‍ മറികടന്ന് സ്വകാര്യ കന്പനിക്ക് ഖനനത്തിന് അനുവദിച്ചതാണ് കേസ്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനി അയേണ്‍ സ്റ്റീല്‌ ഉദ്യോഗ് ലിമിറ്റഡിന് ജാര്‍ഖണഡ് സര്‍ക്കാരോ കല്‍‌ക്കരി‌ മന്ത്രാലയമോ അനുമതി യില്ലാതെയാണ് ഖനനത്തിന് നല്‍കിയത്.

എച്ച് സി ഗുപ്ത അധ്യക്ഷനായ 36 അംഗ സ്ക്രീനിംഗ് കമ്മറ്റിയുടേതായിരുന്നു തീരുമാനം. അന്ന് പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെയും ചുമതല. പക്ഷേ, അദ്ദേഹത്തെ അറിയിക്കാതെയാണ് ഈ കല്‍ക്കരി പാടം അനുവദിച്ചതെന്ന് സി .ബി.ഐ വ്യക്തമാക്കിയിരുന്നു. ഇത് ശരിവച്ച കോടതി ഈ നടപടി യുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഡാലോചനയില്‍‌ മധു കോഡയും മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസുവും പങ്കാളി ആയെന്ന് ചൂണ്ടിക്കാട്ടി. ഇടപാടില്‍ ആകെ 380 കോടിയുടെ അഴിമതി നടന്നു എന്നാണ് സിബി ഐ കണ്ടെത്തല്‍. നേരത്തെ മധ്യപ്രദേശിലെ കല്‍ക്കരിപ്പാടം സ്വാകര്യ കന്പനികക്ക് ചട്ടങ്ങള്‍ മറികടന്ന് അനുവദിച്ച കേസിലും മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് .സി ഗുപ്ത അടക്കമുള്ളവരെ സിബിഐകോടതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു

Similar Posts