India
ഉത്തരേന്ത്യയില്‍ ശൈത്യം രൂക്ഷമായിഉത്തരേന്ത്യയില്‍ ശൈത്യം രൂക്ഷമായി
India

ഉത്തരേന്ത്യയില്‍ ശൈത്യം രൂക്ഷമായി

Muhsina
|
8 May 2018 4:51 PM GMT

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. സീസണിലെ ഏറ്റവും വലിയ തണുപ്പാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മഞ്ഞ് കൂടിയതോടെ അന്തരീക്ഷ മലിനീകരണവും..

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. സീസണിലെ ഏറ്റവും വലിയ തണുപ്പാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മഞ്ഞ് കൂടിയതോടെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി.

കനത്ത തണുപ്പാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില അഞ്ച് ഡിഗ്രീ സെല്‍ഷ്യസിലേക്ക് താഴ്ന്നു. സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് 5 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലാണ് കുറഞ്ഞ താപനില, ഉയര്‍ന്ന താപനില 20.3 ഡിഗ്രി സെല്‍ഷ്യസുമാണ്. തണുപ്പ് രൂക്ഷമായത് സാധരണക്കാരെ ബാധിച്ചു.

ആയിരക്കണക്കിന് യാത്രക്കാരാണ് റെയില്‍വേ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും കുടുങ്ങിയത്. 28 ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍, 20 എണ്ണത്തിന്റെ സമയം പുനക്രമീകരിച്ചു, 62 ട്രെയിനുകള്‍ വൈകിയോടുകയാണ്. 17 വിമാന സര്‍വീസുകളും വൈകി. മഞ്ഞിന്റെ കാഠിന്യം വര്‍ധിച്ചതോടെ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി. കുറച്ചു ദിവസം കൂടെ അന്തരീക്ഷം നിലവിലെ സാഹചര്യത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Similar Posts