India
വികസനമെന്നത് ചുവരിന്‍റെ നിറം മാറ്റുന്നതാണോ? യോഗിക്കെതിരെ പ്രകാശ് രാജ്വികസനമെന്നത് ചുവരിന്‍റെ നിറം മാറ്റുന്നതാണോ? യോഗിക്കെതിരെ പ്രകാശ് രാജ്
India

വികസനമെന്നത് ചുവരിന്‍റെ നിറം മാറ്റുന്നതാണോ? യോഗിക്കെതിരെ പ്രകാശ് രാജ്

ശ്രീജിത്ത് എം.കെ
|
8 May 2018 9:11 AM GMT

ലഖ്‌നൗവിലെ ഹജ്ജ് കമ്മറ്റി ഓഫീസിന് കാവിനിറം നല്‍കിയ യുപി സര്‍ക്കാര്‍ നടപടിയെ പ്രകാശ് രാജ് വിമര്‍ശിച്ചത് ഭിത്തിയുടെ നിറം മാറ്റുന്നതാണോ വികസനം എന്ന ചോദ്യമുന്നയിച്ചാണ്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ പ്രകാശ് രാജ്. ലഖ്‌നൗവിലെ ഹജ്ജ് കമ്മറ്റി ഓഫീസിന് കാവിനിറം നല്‍കിയ യുപി സര്‍ക്കാര്‍ നടപടിയെ പ്രകാശ് രാജ് വിമര്‍ശിച്ചത് ഭിത്തിയുടെ നിറം മാറ്റുന്നതാണോ വികസനം എന്ന ചോദ്യമുന്നയിച്ചാണ്.

യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് പ്രതിഷേധിച്ച കര്‍ഷകരെ കൃഷി മന്ത്രി പരിഹസിച്ചതിനെതിരെയും പ്രകാശ് രാജ് പ്രതികരിച്ചു. നിങ്ങളുടെ കൃഷി വകുപ്പുമന്ത്രി പറയുന്നത് നിക്ഷേപിച്ച ഉരുളക്കിഴങ്ങുകള്‍
ഗുണനിലവാരമില്ലാത്തവ ആയിരുന്നെന്നും അതുകൊണ്ടുതന്നെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്. ഈ രീതിയിലാണോ നിങ്ങള്‍ കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നത് എന്നാണ് പ്രകാശ് രാജിന്‍റെ ചോദ്യം.

ഭിത്തിയുടെ നിറം മാറ്റുന്നതാണ് വികസനമെങ്കില്‍ മിസ്റ്റര്‍ വികാസ് നിങ്ങള്‍ പെയിന്‍റടിക്കാരനാണോ എന്നാണ് യോഗിക്ക് നേരെ പ്രകാശ് രാജ് ഒളിയമ്പെയ്തത്.

ലഖ്‌നൗ ഹജ്ജ് ഹൗസിന്റെ നിറം ആദ്യം പച്ചയും വെള്ളയുമായിരുന്നു. ഇത് മാറ്റിയാണ് കാവിനിറം അടിച്ചത്. ഉരുളക്കിഴങ്ങിന്‍റെ താങ്ങുവിലയുമായി ബന്ധപ്പെട്ടാണ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് പ്രതിഷേധിച്ചത്.

Similar Posts