India
India
മോദി സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിജെപിയുടെ തൊഴിലാളി സംഘടന കരിദിനം ആചരിക്കുന്നു
|8 May 2018 8:24 PM GMT
മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ബജറ്റ് അവഗണനക്കുമെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഇന്ന് രാജ്യ വ്യാപകമായി കരിദിനം ആചരിക്കുന്നു
മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ബജറ്റ് അവഗണനക്കുമെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഇന്ന് രാജ്യ വ്യാപകമായി കരിദിനം ആചരിക്കുന്നു. ഡല്‍ഹി, മുബൈ അടക്കമുള്ള വിവിധ നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. ബജറ്റില്‍ തൊഴിലാളി ക്ഷേമത്തിനായി ഒന്നുമുണ്ടായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. തൊഴിലാളി പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം നടക്കാനിക്കുന്ന ഇന്ത്യന്‍ ലേബർ കോണ്‍ഫറന്‍സ് ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.