വെറുംകൈ കൊണ്ട് തൃണമൂല്‍ പ്രവര്‍ത്തകരുടെ തോളെല്ല് തകര്‍ക്കുമെന്ന് ബിജെപി നേതാവ്
|വെറുംകൈ കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തോളെല്ല് തകര്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ഇതിനായി ബിജെപി പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പരിശീലനം സിദ്ധിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.
വെറുംകൈ കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തോളെല്ല് തകര്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ഇതിനായി ബിജെപി പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പരിശീലനം സിദ്ധിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഘോഷിന്‍റെ ഭീഷണി. തോളെല്ല് തകര്‍ക്കുന്നതിന്‍റെ ശബ്ദം കാലിഘട്ട് വരെയെത്തുമെന്നും ഘോഷ് ഭീഷണി മുഴക്കി. തൃണമൂല്‍ മേധാവി മമതാ ബാനര്‍ജിയുടെ വസതി കാലിഘട്ടിലാണ്. ഘോഷിന്‍റെ പ്രസ്താവനയെ തൃണമൂല്‍ കോണ്‍ഗ്രസ് അപലപിച്ചു. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ജയവും തോല്‍വിയും സാധാരണമാണെന്നും ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി താങ്ങാനാവുന്നില്ലെന്നും പശ്ചിമ ബംഗാള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശശി പാനിയ പ്രതികരിച്ചു.